തിരുവനന്തപുരം : ആരോഗ്യ വകുപ്പിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ. 2018 മുതൽ ഇതുവരെ സർക്കാർ മ...
തിരുവനന്തപുരം : ആരോഗ്യ വകുപ്പിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ.
2018 മുതൽ ഇതുവരെ സർക്കാർ മേഖലയിലെ ആശുപത്രിയിലാണോ നിപ പ്രതിരോധം നടന്നതെന്നും 2018 മുതൽ ഇതുവരെ ഏഴു തവണ നിപ റിപ്പോർട്ട് ചെയ്‌ത സംഭവങ്ങളിലും രോഗം സ്ഥിരീകരിച്ചത് സ്വകാര്യ ആശുപത്രികളിലാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ.
സർക്കാർ വീഴ്‌ചകൾ വാഴ്ചകൾക്കുള്ള അവസരമാക്കുന്നു. എങ്ങനെ നിപ പകരുന്നു എന്ന് ഇത് വരെ കണ്ടെത്താൻ സർക്കാരിന് കഴിഞ്ഞോ? ഇതിനുള്ള പഠനമെങ്കിലും സർക്കാർ നടത്തിയോ?
കേരളം പോലെ നിപ പടരുന്ന ബംഗ്ലാദേശ് പോലും എങ്ങിനെ രോഗം പടരുന്നുവെന്ന് കണ്ടെത്തി. കേരളത്തിന് അത് കഴിഞ്ഞിട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
Key Words: Rahul Mangkootathil MLA, Health Department.
COMMENTS