ന്യൂഡല്‍ഹി : ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപവുമായി ഓസ്‌ട്രേലിയയിലെ ക്ഷേത്രത്തിലും ഏഷ്യന്‍ റെസ്റ്റോറന്റുകളിലും ചുവരെഴുത്ത് പ്രത്യക്ഷപ...
ന്യൂഡല്‍ഹി : ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപവുമായി ഓസ്‌ട്രേലിയയിലെ ക്ഷേത്രത്തിലും ഏഷ്യന്‍ റെസ്റ്റോറന്റുകളിലും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു. 'തൊലി കറുത്തവര്‍ നാട് വിട്ടുപോകൂ' എന്നാണ് ചുവരെഴുത്തുകളിലുള്ളത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഓസ്‌ട്രേലിയയില്‍ ക്രൂരമായി മര്‍ദനമേറ്റതിന് പിന്നാലെയാണ് പുകിയ സംഭവവികാസം.
മെല്‍ബണിലെ സ്വാമിനാരായണ ക്ഷേത്രത്തിലും രണ്ട് റെസ്റ്റോറന്റുകളിലുമാണ് വിദ്വേഷകരമായ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ, ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിച്ചിട്ടുണ്ട്.
മെല്‍ബണിന്റെ കിഴക്കന്‍ പ്രാന്തപ്രദേശമായ ബൊറോണിയയിലെ വാദര്‍സ്റ്റ് ഡ്രൈവിലുള്ള ശ്രീ സ്വാമിനാരായണ ക്ഷേത്രം തിങ്കളാഴ്ച രാവിലെ ചുവന്ന പെയിന്റ് പൂശിയ വംശീയ അധിക്ഷേപങ്ങള്‍ കൊണ്ട് വികൃതമാക്കിയതായി ഓസ്ട്രേലിയ ടുഡേ വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. ബൊറോണിയ റോഡില്‍ സ്ഥിതി ചെയ്യുന്ന രണ്ട് റെസ്റ്റോറന്റുകളും അതേ ദിവസം തന്നെ അതേ അധിക്ഷേപങ്ങള്‍ കൊണ്ട് വികൃതമാക്കിയിരുന്നു.
Key Words: Racial Abuse, Indians in Australia, Graffiti in Temple
COMMENTS