വാഷിങ്ടന്‍ : വാഷിങ്ടനില്‍ നടന്ന ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചു. ഭ...
വാഷിങ്ടന്‍ : വാഷിങ്ടനില്‍ നടന്ന ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചു. ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികളെയും കൃത്യത്തിന് ധനസഹായം നല്‍കിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ക്വാഡ് യോഗം ആവശ്യപ്പെട്ടു.
ഭീകരതയെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് ക്വാഡ് യോഗത്തില്‍ പങ്കെടുത്ത വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. ''നമ്മുടെ സമീപകാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഭീകരവാദത്തെക്കുറിച്ച് ഒരു വാക്ക്. ലോകം ഒരിക്കലും ഇവരോട് സഹിഷ്ണുത കാണിക്കരുത്. ഇരകളെയും കുറ്റവാളികളെയും ഒരിക്കലും തുല്യരായി കാണുകയും ചെയ്യരുത്. ഭീകരതയയെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് എല്ലാ അവകാശവുമുണ്ട്. ഞങ്ങള്‍ ആ അവകാശം വിനിയോഗിക്കും.'' - ജയശങ്കര്‍ പറഞ്ഞു.
Key Words: Quad Countries, Pahalgam Terror Attack
COMMENTS