തിരുവനന്തപുരം : മുൻ കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് ജുലായ് 23 ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ച സാഹ...
തിരുവനന്തപുരം : മുൻ കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് ജുലായ് 23 ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രസ്‌തുത ദിവസം നടത്താൻ നിശ്ചയിച്ചിരുന്ന പി എസ് സി പരീക്ഷകളും ഇന്റർവ്യൂവും മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ്.
പൊതുമേഖലാസ്ഥാപനങ്ങൾക്കുൾപ്പെടെ സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ നാളെ (22.07.2025) കെ എസ് ഇ ബി കാര്യാലയങ്ങൾക്കും അവധിയായിരിക്കും.
ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്നതല്ല. ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ പണമടയ്ക്കാവുന്നതാണ്.
Key Words : PSC Exam, VS Achuthanandan
COMMENTS