ന്യൂഡൽഹി: ചൂരൽമല മുണ്ടക്കൈ പുനരധിവാസം ശൂന്യവേളയിൽ ലോക്സഭയിൽ ഉന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി. ദുരന്തത്തൽ നൂറുകണക്കിന് മനുഷ്യർ കൊല്ലപ്പെട്ടു....
ന്യൂഡൽഹി: ചൂരൽമല മുണ്ടക്കൈ പുനരധിവാസം ശൂന്യവേളയിൽ ലോക്സഭയിൽ ഉന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി. ദുരന്തത്തൽ നൂറുകണക്കിന് മനുഷ്യർ കൊല്ലപ്പെട്ടു. പതിനേഴ് കുടുംബങ്ങൾ മുഴുവനായി ഇല്ലാതെയായി. ആയിരത്തി അറുന്നൂറോളം കെട്ടിടങ്ങളും നൂറുകണക്കിന് ഏക്കർ കൃഷിയും ദുരന്തത്തിൽ നശിക്കുകയും ചെറുകിട വ്യാപാരികളുടെയും കർഷകരുടെ ജീവിതങ്ങളെ തകർക്കുകയും ചെയ്തുവെന്ന് പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു.
തുച്ഛമായ തുക വായ്പയായി അനുവദിച്ച കേന്ദ്രസർക്കാരിന്റെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട പ്രിയങ്ക ഗാന്ധി എം.പി. കേന്ദ്ര സർക്കാരിന്റെ സഹായമില്ലാത്തതിനാൽ പുനരധിവാസ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല എന്നും കുറ്റപ്പെടുത്തി.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ടെങ്കിലും അതിതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ പിന്നീട് പ്രഖ്യാപിച്ചു. എന്നാൽ അതിന്റെ ഗുണം വയനാടിന് ലഭിച്ചിട്ടില്ല എന്നും പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു.
Key Words: Priyanka Gandhi, Churalmala Mundakai , Lok Sabha
COMMENTS