തിരുവനന്തപുരം : വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ സംസ്ഥാനസർക്കാർ അംഗീകരിക്കാത്തതിനെ തുടർന്ന് സ്വകാര്യ ബസുടമകൾ...
തിരുവനന്തപുരം : വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ സംസ്ഥാനസർക്കാർ അംഗീകരിക്കാത്തതിനെ തുടർന്ന് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. ഇന്ന് തിരുവനന്തപുരത്ത് വെച്ച് ഗതാഗത സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവരുമായി ബസുടമ സംയുക്ത സമിതി ഭാരവാഹികൾ നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.
അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിക്കാൻ ബസുടമ സംയുക്ത സമിതി തീരുമാനിച്ചതായി സംയുക്ത സമിതി ചെയർമാൻ ഹംസ ഏരിക്കുന്നൻ അറിയിച്ചു. ഓഗസ്റ്റ് ഒന്നിന് തൃശൂരിൽ ചേരുന്ന ബസുടമ സംയുക്ത സമിതി യോഗത്തിൽ വെച്ച് സമരത്തിന്റെ തിയതി നിശ്ചയിച്ച് അനിശ്ചിത കാല സമരം പ്രഖ്യാപിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർഡിപ്പിക്കണമെന്ന ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, ദീർഘ ദൂര പെർമിറ്റുകളും ലിമിറ്റഡ് സ്റ്റോപ് പെർമിറ്റുകളും യഥാസമയം പുതുക്കിനൽകുക മുതലായ അടിയന്തിരാവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് അനിശ്ചിത കാല സമരം പ്രഖ്യാപിച്ചിരുന്നത്. ബസുടമകൾ നേരത്തെ സൂചന പണിമുടക്ക് നടത്തിയിരുന്നു.
Key Words: Private Bus Strike
COMMENTS