Praful Patel demands resignation of A.K Saseendran & Thomas K Thomas
തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രനും തോമസ് കെ തോമസും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എന്‍.സി.പി വര്‍ക്കിങ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍. ഇതു സംബന്ധിച്ച് പ്രഫുല്‍ പട്ടേല്‍ ഇരുവര്‍ക്കും കത്തയച്ചു.
ശരത് പവാറിനൊപ്പമെങ്കില്‍ എംഎല്‍എ സ്ഥാനം ഉടന്‍ രാജിവെക്കണമെന്നും അല്ലെങ്കില്‍ തങ്ങളുടെ എന്‍സിപിയില്‍ ചേരണമെന്നുമാണ് അറിയിച്ചിരിക്കുന്നത്. എന്‍.സി.പി പിളര്‍ന്ന് ശരദ് പവാര്‍, അജിത് പവാര്‍ എന്നിങ്ങനെ രണ്ട് പക്ഷമായിരുന്നു.
ശരത് പവാറിനൊപ്പം തുടര്‍ന്നാല്‍ കേരളത്തിലെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യരാക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഈ മാസം നാലിന് ഇരുവര്‍ക്കും ഇതുസംബന്ധിച്ച് കത്തയച്ചിരുന്നെങ്കിലും ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
നേരത്തെ മേയ് 31 നകം രാജി വയ്ക്കണമെന്ന് പ്രഫുല്‍ പട്ടേല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ചെയ്തിരുന്നില്ല.
അതേസമയം കത്തിനെ ഗൗരവമായി കാണുന്നില്ലെന്നും അവഗണിക്കാനാണ് തീരുമാനമെന്നും മന്ത്രി എ.കെ ശശീന്ദ്രനും ശരത് പവാറിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് തോമസ് കെ തോമസും പ്രതികരിച്ചു.
Keywords: NCP, Praful Patel, A.K Saseendran & Thomas K Thomas, Resignation, Letter
COMMENTS