ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ വിമാനത്തിൻ്റെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തതാണ് അപകട കാരണമെന്ന പ്രാഥമിക റിപ്പോർട്ട് തള്ളി പൈ...
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ വിമാനത്തിൻ്റെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തതാണ് അപകട കാരണമെന്ന പ്രാഥമിക റിപ്പോർട്ട് തള്ളി പൈലറ്റ് അസോസിയേഷൻ. പിഴവുകള്‍ പൈലറ്റിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. അതേസമയം അന്തിമ റിപ്പോർട്ട് , അപകടത്തിന്റെ എല്ലാ ഉത്തരങ്ങളും നല്‍കുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു.
എയർ ഇന്ത്യ 171 ഡ്രീംലൈനർ വിമാനത്തിൻ്റെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തതാണ് അപകടകാരണമെന്നാണ് എഎഐബിയുടെ(എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ) പ്രാഥമിക കണ്ടെത്തല്‍. വിമാനം ടേക്ക് ഓഫ് ചെയ്ത് ഒരു സെക്കൻഡിന്റെ വ്യത്യാസത്തില്‍ ഇന്ധന സ്വിച്ചുകള്‍ രണ്ടും കട്ട് ഓഫ് ചെയ്തത് ദുരൂഹതകള്‍ വർദ്ധിപ്പിക്കുന്നു. ഇന്ധന സ്വിച്ചുകള്‍ കട്ട് ഓഫ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് സഹ പൈലറ്റിനോട് എന്തിനാണ് സ്വിച്ച് ഓഫ് ചെയ്തത് എന്ന് ചോദിക്കുന്നതും, ഞാൻ ഓഫ് ചെയ്തിട്ടില്ല എന്ന മറുപടിയും കോക്പിറ്റ് റെക്കോർഡുകളില്‍ വ്യക്തമാണ്. ടേക്ക് ഓഫ് ചെയ്ത് 32 സെക്കൻഡുകള്‍ മാത്രമായിരുന്നു വിമാനം പറന്നത്. ഒരു എഞ്ചിന്റെ പ്രവർത്തനം നിലച്ചതോടെ രണ്ടാമത്തെ എഞ്ചിന്‍ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് നല്‍കിയ മെയ്ഡേ സന്ദേശത്തിന് മറുപടി ലഭിക്കും മുമ്പ് വിമാനം കത്തിയമർന്നു.
അതേസമയം അന്തിമ റിപ്പോർട്ട് വരുംവരെ നിഗമനങ്ങളില്‍ എത്തിച്ചേരരുത് എന്ന് വ്യോമയാന മന്ത്രി പറഞ്ഞു.
Key Words: Pilots Association, Ahemmedabad Plane Crash
COMMENTS