Nipah virus alert in Three districts
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു. പാലക്കാട് തച്ചനാട്ടുകര നാട്ടുകല്‍ പാലോട് സ്വദേശിനിയായ മുപ്പത്തിയെട്ടുകാരിക്കാണ് നിപ്പ സ്ഥിരീകരിച്ചിരിക്കുന്നത്. പൂന വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്.
നിലവില്‍ ഇവര്‍ രോഗലക്ഷണങ്ങളുമായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഐ.സിയുവില്‍ ചികിത്സയിലാണ്. ഇതേതുടര്‍ന്ന് നാട്ടുകല്‍, കിഴക്കുപുറം മേഖലയിലെ മൂന്നു കിലോമീറ്റര്‍ പരിധി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. നൂറിലധികം ആളുകള്‍ ഹൈ റിസ്‌ക്ക് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
നിലവിലുള്ള ആശുപത്രിയില്‍ പ്രവേശിക്കും മുന്‍പ് യുവതി മണ്ണാര്‍കാട്, പാലോട്, കരിങ്കല്ലത്താണി എന്നിവിടങ്ങളിലെ സ്വകാര്യ ക്ലിനിക്കുകളില്‍ ചികിത്സ തേടിയിരുന്നു.
അതേസമയം പാലക്കാടും മലപ്പുറത്തുമായി രണ്ടുപേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചതിനാല്‍ 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Keywords: Nipah virus, Alert, Palakkad, Kozhikode and Palakkad
COMMENTS