Following court intervention and controversy, the revised KEAM rank list was published
തിരുവനന്തപുരം : കോടതി ഇടപെടലിനും വിവാദങ്ങൾക്കും പിന്നാലെ പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
പുതിയ ലിസ്റ്റിൽ നേരത്തെ ഉണ്ടായിരുന്ന ലിസ്റ്റിലെ ആദ്യ സ്ഥാനക്കാർ പിന്നിലായി.
കേരള സിലബസിലെ വിദ്യാർത്ഥികൾ ആയിരുന്നു ആദ്യ നൂറിൽ 43 ഉണ്ടായിരുന്നു. പുതുക്കിയ ലിസ്റ്റിൽ കേരള സിലബസിൽ നിന്ന് 21 പേരാണ് ആദ്യ 100 സ്ഥാനങ്ങളിൽ ഉള്ളത്.
പഴയ ലിസ്റ്റിലെ അഞ്ചാം സ്ഥാനക്കാരൻ ആയിരുന്ന കവടിയാർ സ്വദേശി ജോഷ്വാ ജേക്കബ് ആണ് പുതിയ ലിസ്റ്റിൽ ഒന്നാം സ്ഥാനക്കാരൻ.
പഴയ ലിസ്റ്റ് പ്രകാരം കേരള സിലബസ് പഠിച്ച ജോൺ ഷിനോജിന് ആയിരുന്നു ഒന്നാം റാങ്ക് . പുതിയ ലിസ്റ്റ് വന്നപ്പോൾ ജോൺ ഷിനോജ് ഏഴാം റാങ്കിലേക്ക് താഴ്ന്നു.
എറണാകുളം സ്വദേശി ഹരികൃഷ്ണൻ ബൈജുവിനാണ് രണ്ടാം റാങ്ക് . തിരുവനന്തപുരം സ്വദേശി എമിൽ ഐപ് സക്കറിയ മൂന്നാം റാങ്ക് നേടി.
പുതുക്കിയ ലിസ്റ്റ് പ്രകാരം കഴിഞ്ഞ ലിസ്റ്റിലെ ആദ്യ സ്ഥാനക്കാർ പിന്നിലേക്ക് പോയിട്ടുണ്ട്. കേരള സിലബസ്സുകാർക്ക് മുൻതൂക്കം നഷ്ടപ്പെടുകയും ചെയ്തു.
കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയതിന് എതിരെ കേരള സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളിയതോടെയാണ് പുതുക്കിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Summary : Following court intervention and controversy, the revised KEAM rank list was published.
COMMENTS