വാഷിംഗ്ടണ്‍ : സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമായി യുഎസ് ബഹിരാകാശ ഏജന്‍സി നാസ 2,000-ത്തിലധികം മുതിര്‍ന്ന ജീവനക്കാര...
വാഷിംഗ്ടണ്‍ : സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമായി യുഎസ് ബഹിരാകാശ ഏജന്‍സി നാസ 2,000-ത്തിലധികം മുതിര്‍ന്ന ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു.
ഉയര്‍ന്ന തസ്തികകളിലുള്ള 2,145 ജീവനക്കാര്‍ വരും മാസങ്ങളില്‍ നാസ വിടും. അവരില്‍ പലര്‍ക്കും പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ളവരാണ്, മാത്രമല്ല നാസയുടെ ശാസ്ത്ര, ബഹിരാകാശ ദൗത്യങ്ങളില്‍ പ്രധാന പങ്കു വഹിക്കുന്നവരുമായിരുന്നു
ട്രംപ് ഭരണകൂടത്തിന്റെഈ നീക്കം ഞെട്ടിപ്പിക്കുന്നതാണെന്നും ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നാസയുടെ പ്രവര്‍ത്തനങ്ങളെയും ഗവേഷണങ്ങളെയും ബാധിച്ചേക്കാമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പിരിച്ചുവിടല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജീവനക്കാരില്‍ 1,818 പേര്‍ നിലവില്‍ മനുഷ്യ ബഹിരാകാശ യാത്ര ഉള്‍പ്പെടെയുള്ള നാസയുടെ പ്രധാന ദൗത്യ മേഖലകളുടെ ഭാഗമാണെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. ബാക്കിയുള്ള ജീവനക്കാര്‍ വിവരസാങ്കേതികവിദ്യ അല്ലെങ്കില്‍ ധനകാര്യം ഉള്‍പ്പെടെയുള്ള ദൗത്യ പിന്തുണാ വിഭാഗവുമായിബന്ധപ്പെട്ടിരിക്കുന്നു.
Key Words: NASA , USA, Donald Trump
COMMENTS