തിരുവനന്തപുരം : തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല മുൻ സ്പീക്കർ എൻ ശക്തന് നൽകി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് നിയമനകാര്യ...
തിരുവനന്തപുരം : തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല മുൻ സ്പീക്കർ എൻ ശക്തന് നൽകി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് നിയമനകാര്യം വാർത്താക്കുറുപ്പിലൂടെ അറിയിച്ചത്.
വിവാദ ഫോൺ സംഭാഷണം പുറത്തായതിനെ തുടർന്ന് പാലോട് രവി രാജിവച്ച ഒഴിവിലാണ് ശക്തനെ താൽക്കാലിക പ്രസിഡൻ്റായി നിയമിച്ചത്.
ഇന്നത്തെ സ്ഥിതിയിൽ പോയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുമുന്നണി അധികാരം തുടരുമെന്ന പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തായതാണ് അദ്ദേഹത്തിൻറെ രാജിയിലേക്ക് നയിച്ചത്.
സംസ്ഥാനത്ത് 60 സീറ്റിലെങ്കിലും ബിജെപി മുന്നേറ്റം ഉണ്ടാക്കുമെന്നും രവി സംഭാഷണത്തിൽ പറഞ്ഞിരുന്നു.
നിലവിൽ കെപിസിസി വൈസ് പ്രസിഡൻ്റാണ് ശക്തൻ. നിയമ ബിരുദധാരിയായ ശക്തൻ 1982 കോവളം മണ്ഡലത്തിൽ നിന്നാണ് നിയമസഭയിൽ ആദ്യം എത്തിയത്.
2001 2006 നിയമസഭകളിൽ നേമം മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്. 2011ൽ കാട്ടാക്കടയിൽ നിന്ന് വീണ്ടും വിജയിച്ചു. 2004-06 കാലഘട്ടത്തിൽ സംസ്ഥാന ഗതാഗത മന്ത്രി ആയിരുന്നു.
Summary: Former Speaker N. Shakthan has been given the temporary charge of the Thiruvananthapuram DCC President.
COMMENTS