ന്യൂഡൽഹി: ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ ഡോണള്‍ഡ് ട്രംപിനെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകി...
ന്യൂഡൽഹി: ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ ഡോണള്‍ഡ് ട്രംപിനെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ സൈനിക നീക്കം അവസാനിപ്പിക്കാന്‍ യു എസ് പ്രസിഡന്റ് എന്നല്ല ഒരു ലോകനേതാവും ആവശ്യപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് വലിയ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് അമേരിക്ക നല്‍കിയത്. എന്നാല്‍ അതിലും വലിയ തിരിച്ചടി ഇന്ത്യ നല്‍കുമെന്നാണ് അമേരിക്കയെ അറിയിച്ചതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
വെടിനിര്‍ത്തലിന്റെ ക്രെഡിറ്റ് ട്രംപ് കൊണ്ടുപോയെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് മുന്നില്‍ പാകിസ്ഥാന് ഒന്നും തന്നെ ചെയ്യാനായില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സൈനികരുടെ ധീരതയുടെ വിജയാഘോഷമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇന്ത്യക്കൊപ്പം നില്‍ക്കാത്തവരെ പാഠം പഠിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Key Words: Narendra Modi, Donald Trump, Operation Sindoor
COMMENTS