എറണാകുളം : കേരളത്തിലേത് മികച്ച ആരോഗ്യ ചികിത്സാ സംവിധാനമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാധ്യമ തൊഴിൽ മേഖല ഏറെ ബുദ്ധിമുട്ടിലൂടെയാണ് കടന...
എറണാകുളം : കേരളത്തിലേത് മികച്ച ആരോഗ്യ ചികിത്സാ സംവിധാനമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാധ്യമ തൊഴിൽ മേഖല ഏറെ ബുദ്ധിമുട്ടിലൂടെയാണ് കടന്ന് പോകുന്നതെന്നും റിയാസ് പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ് അംഗങ്ങൾക്കായി നടപ്പാക്കുന്ന മെഡിക്കൽ പ്രിവിലേജ് പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമരംഗത്ത് മത്സരം ഏറുകയാണ്. അതിന്റെ ഭാഗമായി മാധ്യമപ്രവർത്തകർക്ക് ഏറെ റിസ്ക് എടുക്കേണ്ടി വരുന്നുണ്ട്. ഇത് മാധ്യമപ്രവർത്തകരുടെ ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്. മൊബൈൽ ഫോൺ ഉള്ളവരെല്ലാം മാധ്യമപ്രവർത്തകരാകുന്ന കാലമാണെന്നും റിയാസ് ഓർമ്മപ്പെടുത്തി. മാനസിക സമ്മർദം ഏറെ അനുഭവിക്കുന്നവരാണ് മാധ്യമപ്രവർത്തകർ. കൗൺസിലിംഗ് കൂടി ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തണമെന്നും റിയാസ് പറഞ്ഞു.
Key Words: Minister Muhammad Riyas, Health Sector In Kerala
COMMENTS