തിരുവനന്തപുരം : സ്‌കൂള്‍ പരിസരങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ ഓടിച്ച 20-ഓളം ഇരുചക്രവാഹനങ്ങള്‍ പിട...
തിരുവനന്തപുരം : സ്‌കൂള്‍ പരിസരങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ ഓടിച്ച 20-ഓളം ഇരുചക്രവാഹനങ്ങള്‍ പിടികൂടി.
അരിമ്പ്ര, കുഴിമണ്ണ, ചുള്ളിക്കോട്, മുതുവല്ലൂര്‍, കൊട്ടപ്പുറം, മേലങ്ങാടി, തടത്തില്‍പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലാണ് പോലീസ് മഫ്തിയില്‍ മിന്നല്‍ പരിശോധന നടത്തിയത്.
പിടിച്ചെടുത്ത വാഹനങ്ങള്‍ കോടതിക്ക് കൈമാറുമെന്നും കുട്ടികള്‍ ഓടിച്ച വാഹനത്തിന്റെ ഉടമസ്ഥനോ അല്ലെങ്കില്‍ രക്ഷിതാവിനോ എതിരെ നിയമനടപടികള്‍ കൈകൊള്ളുമെന്നും ഇന്‍സ്‌പെക്ടര്‍ പി എം ഷമീര്‍ പറഞ്ഞു. വരുംദിവസങ്ങളിലും പോലീസിന്റെ മിന്നല്‍ പരിശോധനകള്‍ തുടരാനാണ് തീരുമാനം.
അരീക്കോട് വിദ്യാലയ പരിസരങ്ങളില്‍വെച്ച് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ സഞ്ചരിച്ച 26 ഇരുചക്ര വാഹനങ്ങള്‍ അരീക്കോട് പോലീസ് പിടിച്ചെടുത്ത് സ്റ്റേഷനിലെത്തിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നടപ്പാക്കുന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇന്‍സ്‌പെക്ടര്‍ വി. സിജിത്ത്, എസ് ഐ നവീന്‍ ഷാജ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാലയ പരിസരങ്ങളില്‍നിന്ന് ഇവ പിടിച്ചെടുത്തത്.
കാമ്പസുകള്‍ക്കകത്തും പുറത്തും വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം പതിവായ സാഹചര്യത്തില്‍ അവ നിരീക്ഷിക്കാനായി മഫ്തിയില്‍ പോലീസിനെ നിയമിച്ചിരുന്നു. വിദ്യാര്‍ഥികള്‍ ബൈക്കുകളിലെത്തി റീല്‍ എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ഇതിനെത്തുടര്‍ന്ന് ചേരിതിരിഞ്ഞ് അടിപിടി നടക്കുന്നതുമെല്ലാം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വാഹനങ്ങളുടെ ആര്‍സി ഉടമകളെ വിളിച്ചുവരുത്തി നിയമനടപടികള്‍ സ്വീകരിക്കുമെന്നും വരുംദിവസങ്ങളിലും പോലീസ് നിരീക്ഷണം തുടരുമെന്നും പോലീസ് അറിയിച്ചു.
Key Words: Students Without Driving Licence, Two-wheelers, MVD Checking
COMMENTS