കൊല്ലം: മലയാളി യുവതിയെ കാനഡയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി . കൊല്ലം ഇരവിപുരം പനമൂട് ചാനക്കഴികം ആന്റണി വില്ലയിൽ ബെനാൻസിന്റെയും രജനി...
കൊല്ലം: മലയാളി യുവതിയെ കാനഡയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി . കൊല്ലം ഇരവിപുരം പനമൂട് ചാനക്കഴികം ആന്റണി വില്ലയിൽ ബെനാൻസിന്റെയും രജനിയുടെയും മകൾ അനീറ്റ ബെനാൻസ് ആണ് മരിച്ചത്. 25 വയസ്സായിരുന്നു. ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു അനീറ്റ. ചൊവ്വ ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണു ടൊറന്റോയിലെ താമസ സ്‌ഥലത്തെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. തുടർന്നു പൊലീസെത്തി മൃതദേഹം ആശുപ്രതിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്മോർട്ടം നടക്കും. ഇതിനു ശേഷമേ മരണകാരണം വ്യക്‌തമാകൂ.
Key Words: Malayali Woman, Died In Canada
COMMENTS