തിരുവനന്തപുരം : വി എസ് എന്ന രണ്ടക്ഷരത്തെ വിവാദങ്ങളിൽ കുരുക്കിയിടാൻ ശ്രമമെന്ന് എം സ്വരാജ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരളത്തിന്റെ സ്നേഹാ...
തിരുവനന്തപുരം : വി എസ് എന്ന രണ്ടക്ഷരത്തെ വിവാദങ്ങളിൽ കുരുക്കിയിടാൻ ശ്രമമെന്ന് എം സ്വരാജ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരളത്തിന്റെ സ്നേഹാദരവ് ഏറ്റുവാങ്ങിയ ആളാണ് വി എസ്. വി എസിന്റെ ചിതയുടെ ചൂട് മാറുന്നതിനു മുമ്പ് സവിശേഷമായ രീതിയിൽ വി എസിനെ ആക്രമിക്കാനുള്ള നീക്കം നിർഭാഗ്യകരമാണ്. ചില മാധ്യമങ്ങളാണ് അതിന് നേതൃത്വം വഹിക്കുന്നത്.
വി എസ് എന്ന രണ്ടക്ഷരം വിവാദത്തിൽ കുരുക്കിയിടാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. അത് വി എസിനോടുള്ള അനാദരവാണ്. മനുഷ്യത്വരഹിതമാണ്. വി എസിനെ വിയോജിപ്പുകളുടേയും വിഭാഗീയതയുടെയും പ്രതീകമായി അവതരിപ്പിക്കാനും തളച്ചിടാനുമാണ് ഒരു കൂട്ടം മാധ്യമങ്ങൾ ഇപ്പോൾ ശ്രമിക്കുന്നത്. വി എസിനെ ആക്രമിക്കുന്ന ശൈലി മാധ്യമങ്ങൾ അവസാനിപ്പിക്കണം. വിവാദങ്ങളുടെ പുകമറയ്ക്കുള്ളിൽ വി എസ് എന്ന വ്യക്തിത്വത്തെ കൊണ്ടുചെന്ന് എത്തിക്കാനുള്ള ഹീനമായ നീക്കമാണ് ചില മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അത് ഈ നാട് അംഗീകരിക്കില്ലെന്നും എം സ്വരാജ്.
Key Words: M Swaraj, VS, Controversies
COMMENTS