തിരുവനന്തപുരം : കഴിഞ്ഞ 11 വർഷമായി മോദി സർക്കാറിനെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളൊന്നും തെളിയിക്കാനായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ...
തിരുവനന്തപുരം : കഴിഞ്ഞ 11 വർഷമായി മോദി സർക്കാറിനെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളൊന്നും തെളിയിക്കാനായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. ബി ജെ പി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച വാർഡ് തല സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി പി എം അണികളുടെയും, ബി ജെ പി നാടിന്‍റെ വികസനവുമാണ് ലക്ഷ്യമിടുന്നത്. വികസിത കേരളത്തിനായി ബി ജെ പിയെ ജയിപ്പിക്കേണ്ട സമയമായെന്നും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ അധികാരത്തിലെത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു.
കേരളത്തിൽ മതതീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച നടപടി ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പ്രസംഗം. ബി ജെ പി ഇല്ലാതെ വികസിത കേരളം സാധ്യമാകില്ലെന്നും വിഴിഞ്ഞം പദ്ധതി, വന്ദേ ഭാരത് ട്രെയിനുകൾ തുടങ്ങിയവ കേന്ദ്രസർക്കാരിന്റെ ഇടപെടൽ കൊണ്ടാണ് സാധ്യമായത്.
മോദി വികസിത കേരളം സാക്ഷാത്കരിക്കുമെന്നും ഇന്ത്യയെ സുരക്ഷിത രാജ്യമാക്കി നരേന്ദ്ര മോദി മാറ്റിയെന്നും പറഞ്ഞ അമിത് ഷാ അടുത്ത വർഷത്തോടെ രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. 3700 കോടിയുടെ റെയിൽ വികസനം കേരളത്തിൽ നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Key Words: LDF , UDF , BJP, Amit Shah
COMMENTS