കൊല്ലം : കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒടുവില്‍ നടപടിയെടുത്ത് കെഎസ്ഇബി. ഓവര്‍...
കൊല്ലം : കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒടുവില്‍ നടപടിയെടുത്ത് കെഎസ്ഇബി. ഓവര്‍സിയറെ സസ്‌പെന്‍ഡ് ചെയ്തു. തേവലക്കര സെക്ഷനിലെ ഓവര്‍സിയറായ ബിജുവിനെതിരെയാണ് സസ്‌പെന്‍ഷന്‍ നടപടി. പതിറ്റാണ്ടുകളായി അപകടകരമായ നിലയില്‍ ലൈന്‍ പോയിട്ടും ആരും അനങ്ങിയിരുന്നില്ല.
ദിവസങ്ങള്‍ക്കുമുമ്പ് തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചുവിട്ട് സര്‍ക്കാര്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. വൈദ്യുതി ലൈന്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്‌കൂള്‍ മാനേജ്‌മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. നേരത്തെ സംഭവത്തില്‍ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കാണ് സ്‌കൂളിന്റെ താത്കാലിക ചുമതല നല്‍കിയത്.
ക്ലാസ് മുറിയോട് ചേര്‍ന്ന തകര ഷെഡിന് മുകളില്‍ വീണ കൂട്ടുകാരന്റെ ചെരിപ്പ് എടുക്കാന്‍ കയറിയ മിഥുന്‍ മുകളിലൂടെ പോയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മരിച്ചത്. 8 വര്‍ഷം മുമ്പ് താല്‍ക്കാലികമായ കെട്ടിയ ഷെഡിനും അനുമതിയില്ലായിരുന്നു.
Key Words: KSEB, Overseer suspended, Mithun's Death
COMMENTS