കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ അമ്മ മരിച്ച സംഭവത്തിൽ പ്രതികരിച്ച് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ....
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ അമ്മ മരിച്ച സംഭവത്തിൽ പ്രതികരിച്ച് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ. കെട്ടിടം ഇടിഞ്ഞു വീണ വിവരം തിരക്കിയപ്പോൾ 2 പേർക്ക് പരിക്ക് പറ്റി എന്നതല്ലാതെ മറ്റ് കുഴപ്പങ്ങൾ ഇല്ലായെന്നാണ് ആദ്യമറിഞ്ഞത്.
പോലീസിൻ്റെയും, ഫയർ ഫോഴ്സിൻ്റെയും ഭാഗത്തുനിന്നും അത്തരം റിപ്പോർട്ടാണ് ലഭിച്ചത്. താനാണ് മന്ത്രിയോടും ഇക്കാര്യം ധരിപ്പിച്ചത്.
കെട്ടിടത്തിന് ബലക്ഷയം ഉണ്ടായിരുന്നു എങ്കിലും പൂർണമായും അവിടുത്തെ പ്രവർത്തനങ്ങൾ നിർത്താൻ പറ്റുന്ന സാഹചര്യമല്ലായിരുന്നു എന്നും ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്നും ഡോ. ജയകുമാർ പറഞ്ഞു.
Key Words: Kottayam Medical College Tragedy
COMMENTS