Kottayam medical college mens hostel in dangerous condition
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നതും അതീവ അപകടാവസ്ഥയില്‍. കെട്ടിടത്തിന്റെ മേല്‍ക്കൂരയും ചുവരുകളുമടക്കം പൊളിഞ്ഞുവീഴാറായ അവസ്ഥയിലാണുള്ളത്. 60 വര്‍ഷം മുന്‍പ് പണിത കെട്ടിടമാണ് മെന്‍സ് ഹോസ്റ്റലായി പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് ഒരു സ്ത്രീ മരിച്ചിരുന്നു. ആ കെട്ടിടത്തിനൊപ്പം പണിതതാണ് ഇതും.
വിദ്യാര്‍ത്ഥികള്‍ പലതവണ അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കുമടക്കം പരാതി നല്‍കിയിട്ടും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. പെയിന്റടിക്കുകയല്ലാതെ മറ്റൊരു പ്രവൃത്തിയും ഇവിടെ നടന്നിട്ടുമില്ല.
കഴിഞ്ഞ ദിവസത്തെ ദാരുണാന്ത്യത്തിനു പിന്നാലെ ഈ കെട്ടിടത്തിന്റെ അവസ്ഥയും പുറത്തുവന്നിരുന്നു. ചാണ്ടി ഉമ്മന്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ച് സ്ഥിഗതികള്‍ വിലയിരുത്തി.
Keywords: Kottayam medical college, Mens hostel, Dangerous condition
COMMENTS