കോട്ടയം : മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന വീണ് സ്ത്രീ മരിച്ച സംഭവത്തില്‍ ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കോട്...
കോട്ടയം : മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന വീണ് സ്ത്രീ മരിച്ച സംഭവത്തില്‍ ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍. രക്ഷാപ്രവര്‍ത്തനത്തിന് കാലതാമസമുണ്ടായില്ലെന്നും അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് അതിവേഗത്തില്‍ സംഭവത്തെക്കുറിച്ചുള്ള വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ സാമുവേലിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരാള്‍ ഉള്ളതായി അറിവ് ലഭിച്ച ഉടന്‍ തന്നെ ഹിറ്റാച്ചി അടക്കമുള്ള ഉപകരണങ്ങള്‍ അപകടസ്ഥലത്തേക്ക് കൊണ്ടുവരാനുള്ള സമയം മാത്രമാണ് വേണ്ടിവന്നതെന്നും, പത്താം വാര്‍ഡിലെ ഓപ്പറേഷന്‍ കഴിഞ്ഞു വരുന്ന രോഗികള്‍ക്ക് വേണ്ടിയാണ് ഇതിന് സമീപമുള്ള ഈ ശുചിമുറി സംവിധാനം തുറന്നു നല്‍കിയിരുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി.
തകര്‍ന്നുവീണ കെട്ടിടത്തിന് ബലക്ഷയം ഉണ്ടായിരുന്നോ എന്നത് പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ പരിശോധനയ്ക്ക് ശേഷമേ പറയാനാകൂവെന്നും കളക്ടര്‍ ജോണ്‍ വി. സാമുവല്‍ പറഞ്ഞു.
ഫയര്‍ എഞ്ചിന്‍ കടന്ന് വരുവാന്‍ വഴിയുണ്ടാകണമെന്ന പുതിയ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രാബല്യത്തിലാകും മുമ്പ് നിര്‍മ്മിച്ച കെട്ടിടമാണ് ഇതെന്നും ബലക്ഷയം സംബന്ധിച്ചുള്ള തദ്ദേശ സ്ഥാപന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വ്യക്തമാക്കാമെന്നും കളക്ടര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ വി. ജയകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ് എന്നിവരടക്കം ആശുപത്രി അധികൃതര്‍, റവന്യൂ, പിഡബ്ല്യുഡി ഉദ്യോഗസ്ഥരാണ് കളക്ടറുടെ സംഘത്തില്‍ ഉണ്ടായിരുന്നത്.
Key Words: Kottayam Medical College Accident, Kottayam Collector, Rescue Operation
COMMENTS