തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയുടെ ഉത്തരവില്‍ മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചു. കേരളസര്‍വകലാശാല രജിസ്ട്രാറായി ...
തിരുവനന്തപുരം : കേരള സര്‍വകലാശാലയില്‍ താല്‍ക്കാലിക വിസിയുടെ ഉത്തരവില്‍ മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചു. കേരളസര്‍വകലാശാല രജിസ്ട്രാറായി മിനി കാപ്പനെ നിയമിച്ച് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. വിസിയുടെ നിര്‍ദേശപ്രകാരമാണ് ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ്.
രജിസ്ട്രാറുടെ മുറിക്കു പ്രത്യേക സംരക്ഷണം നല്‍കണമെന്ന് കുറച്ചു മുമ്പ് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ ഉത്തരവിറക്കി. അനധികൃതമായി ആരെയും മുറിക്കുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നുമാണ് നിര്‍ദേശം. സര്‍വകലാശാല സെക്യൂരിറ്റി ഓഫിസര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓഫിസര്‍ ജാഗ്രത പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. അനധികൃതമായി പ്രവേശിക്കുന്നവരെ തടയണമെന്നും ഉത്തരവിലുണ്ട്.
വിസി സസ്‌പെന്‍ഡ് ചെയ്ത എന്നാല്‍ സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ചുമതലയേറ്റ രജിസ്ട്രാര്‍ കെഎസ് അനില്‍കുമാറിനെതിരെയാണ് വിസിയുടെ നീക്കം.
അനില്‍കുമാറിന്റെ പേര് ഉത്തരവില്‍ എടുത്തു പറഞ്ഞിട്ടില്ലെങ്കിലും അനധികൃതമായി മുറിയില്‍ പ്രവേശിക്കരുതെന്ന് എടുത്ത പറഞ്ഞത് രജിസ്ട്രാറെ ഉദ്ദേശിച്ചു തന്നെയാവാമെന്നാണ് സൂചന. കേരളസര്‍വകലാശാലയില്‍ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. എസ്എഫ്‌ഐയുടെ പ്രതിഷേധത്തിന്റെ ഭാഗമായാണ് സുരക്ഷ. അനില്‍കുമാറിന് വിസി നോട്ടീസ് നല്‍കിയിട്ടുണ്ട്.
സസ്‌പെന്‍ഷനിലായതുകൊണ്ട് കോളജിലേക്ക് പ്രവേശിക്കരുതെന്നാണ് നോട്ടീസ്. എന്നാല്‍ ഇതവഗണിച്ച് രജിസ്ട്രാര്‍ ഇന്ന് ജോലിക്കെത്തിയേക്കും. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരെയായിരുന്നു ചാന്‍സലറുടെ നീക്കം. എന്നാല്‍ ഇത് പൂര്‍ണമായും തള്ളുകയായിരുന്നു ഡോ. അനില്‍കുമാര്‍. ഹൈകോടതി ഉത്തരവു പ്രകാരം ചുമതലയില്‍ തുടരുന്നതിന് തടസ്സമൊന്നുമില്ല. പരാതി ഉണ്ടെങ്കില്‍ നിയമന അധികാരികളെ ബന്ധപ്പെടാം എന്നാണ് കോടതി ഉത്തരവിലുള്ളത്. തന്റെ നിയമന അധികാരി സിന്‍ഡിക്കേറ്റ് ആണെന്നും സിന്‍ഡിക്കേറ്റ് തീരുമാനം വരെ ചുമതലയില്‍ തന്നെ തുടരുമെന്നുമാണ് വൈസ്ചാന്‍സലര്‍ക്ക് അനില്‍ കുമാര്‍ നല്‍കിയ മറുപടി.
Key Words: Kerala University, Mini Kappan, Registrar, Interim VC
COMMENTS