Karkkidaka vavu bali in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ക്കടക വാവ് ബലി തര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഭക്തര്‍ക്ക് ബലി തര്‍പ്പണം നടത്താനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.
തിരുവല്ലം പരശുരാമ ക്ഷേത്രം, വര്‍ക്കല പാപനാശം, കോവളം, ആലുവ മണപ്പുറം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം തിരുനെല്ലി പാപനാശിനി, തൃക്കുന്നപ്പുഴ, തിരുവില്ല്വാമല വില്വാദ്രിനാഥ ക്ഷേത്രം തുടങ്ങിയ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെല്ലാം ഭക്തരുടെ വലിയ തിരക്കാണുള്ളത്.
പുലര്‍ച്ചെ 2.30 മുതല്‍ തന്നെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം ചടങ്ങുകള്‍ ആരംഭിച്ചു. പിതൃദോഷം അകറ്റാനും പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കാനുമാണ് ഹൈന്ദവ വിശ്വാസമനുസരിച്ച് കര്‍ക്കടകത്തിലെ ആദ്യ അമാവാസി നാളില്‍ ബലി അര്‍പ്പിക്കുന്നത്.
എള്ള്, ഉണക്കലരി, വെള്ളം, ദര്‍ഭ പുല്ല്, പൂക്കള്‍ എന്നിവയാണ് ബലി തര്‍പ്പണത്തിനുള്ള പൂജാദ്രവ്യങ്ങള്‍. ക്ഷേത്രങ്ങളിലോ, നദിക്കരകളിലോ പ്രത്യേകം തയ്യാറാക്കിയ ബലിത്തറകളിലോ ആണ് തര്‍പ്പണം നടത്തുന്നത്.
Keywords: Karkkidaka vavu bali, Kerala, Today
COMMENTS