Kamal Haasan's Rajya sabha oath
ന്യൂഡല്‍ഹി: രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് കമല്‍ ഹാസന്‍. ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ ഹാസന്‍ രാജ്യസഭാംഗമാകുന്നത്. തമിഴിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് ഡി.എം.കെ കമല്‍ഹാസന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്യുന്നത്.
അദ്ദേഹത്തിനു പുറമെ മറ്റ് അഞ്ചു പേര്‍ കൂടി തമിഴ്‌നാട്ടില്‍ നിന്നും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാംഗമായതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഒരു ഇന്ത്യാക്കാരന്‍ എന്ന നിലയില്‍ തന്റെ കടമ നിര്‍വഹിക്കുമെന്നും സത്യപ്രതിജ്ഞയ്ക്കു ശേഷം കമല്‍ഹാസന്‍ പറഞ്ഞു.
Keywords: Kamal Haasan, Rajya sabha, Oath, DMK
COMMENTS