ധാക്ക : ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് കോടതിയലക്ഷ്യ കേസില്‍ ആറു മാസം തടവ് ശിക്ഷ വിധിച്ച് ധാക്കയിലെ രാജ്യാന്തര കുറ്റകൃത്യ ട...
ധാക്ക : ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് കോടതിയലക്ഷ്യ കേസില്‍ ആറു മാസം തടവ് ശിക്ഷ വിധിച്ച് ധാക്കയിലെ രാജ്യാന്തര കുറ്റകൃത്യ ട്രൈബ്യൂണല്‍. ജസ്റ്റിസ് ഗൊലാം മൊര്‍തുസ മസുംദാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടികള്‍ ഉള്‍പ്പെടെ നിരവധി കേസുകളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
2024ലാണ് ഭരണ വിരുദ്ധ വികാരത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ ഹസീന ബംഗ്ലദേശില്‍നിന്നും പലായനം ചെയ്തത്. അതിനുശേഷം ഇന്ത്യയിലാണ് ഹസീന അഭയം പ്രാപിച്ചത്.
Key Words: International Criminal TribunaL Dhaka, Sheikh Hasina
COMMENTS