തിരുവനന്തപുരം : രോഗബാധിതരായ തെരുവുനായകളെ വെറ്ററിനറി സർജന്റെ സാക്ഷ്യപത്രത്തോടെ ദയവധത്തിന് വിധേയമാക്കാമെന്ന് മന്ത്രി എം ബി രാജേഷ്. തദ്ദേശ സ്വയ...
തിരുവനന്തപുരം : രോഗബാധിതരായ തെരുവുനായകളെ വെറ്ററിനറി സർജന്റെ സാക്ഷ്യപത്രത്തോടെ ദയവധത്തിന് വിധേയമാക്കാമെന്ന് മന്ത്രി എം ബി രാജേഷ്.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളോട് ഇത് പ്രയോജനപ്പെടുത്തുന്നതിന് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന തെരുവുനായ വിഷയത്തിലെ ഉന്നതതല യോഗത്തിൽ തീരുമാനമായി.
മൃഗത്തിന് മാരകമായി പരിക്കേൽക്കുകയോ അല്ലെങ്കിൽ അതിൻ്റെ ആരോഗ്യസ്ഥിതി ദയനീയമായ അവസ്ഥയിലാണെന്നോ വെറ്ററിനറി വിദഗ്ധൻ സാക്ഷ്യപ്പെടുത്തുകയാണെങ്കിൽ ദയാവധത്തിന് വിധേയമാക്കാം. അത് ഉപയോഗപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങളോട് നിർദേശിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ദയാവധത്തിനായി നിശ്ചയിച്ചിട്ടുള്ള ഏതെങ്കിലും നടപടിക്രമങ്ങൾ പാലിച്ച് വെറ്ററിനറി ഡോക്‌ടറുടെ മേൽനോട്ടത്തിൽ ദയാവധം നടത്തേണ്ടതാണെന്ന് നിയമത്തിൽ അനുശാസിക്കുന്നു.
Key Words: Stray Dogs
COMMENTS