കണ്ണൂർ: ഛത്തീസ്‌ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഛത്തീസ്...
കണ്ണൂർ: ഛത്തീസ്‌ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിക്കും കത്തയച്ച് കെ സി വേണുഗോപാൽ എംപി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളി ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വൻതോതിൽ വർദ്ധിച്ചിട്ടുണ്ടെന്ന് കത്തിൽ പറഞ്ഞു. വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ഭരണ സംവിധാനത്തിൽ നിന്നും മൗന പിന്തുണ ലഭിക്കുന്നു. കുറ്റവാളികൾക്കെതിരെ കർശന ശിക്ഷ നൽകണം.
ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ നടപടി വേണമെന്നും കെ സി വേണുഗോപാൽ അയച്ച കത്തിൽ പറഞ്ഞു. കണ്ണൂർ തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്.
Key Words: Arrest, Malayali Nuns, Chhattisgarh , Human Trafficking, KC Venugopal, Chhattisgarh Chief Minister
COMMENTS