ന്യൂഡൽഹി : കനത്ത മഴയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ഹിമാചല്‍ പ്രദേശില്‍ ഇത് വരെ നഷ്ടപ്പെട്ടത് 72 ജീവനുകള്‍. 100 ലധികം പേര്‍ക്ക് പരിക്കേറ്റതാ...
ന്യൂഡൽഹി : കനത്ത മഴയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ഹിമാചല്‍ പ്രദേശില്‍ ഇത് വരെ നഷ്ടപ്പെട്ടത് 72 ജീവനുകള്‍. 100 ലധികം പേര്‍ക്ക് പരിക്കേറ്റതായും, മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇതുവരെ സംസ്ഥാനത്ത് 40 പേരെ കാണാതായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
തുടര്‍ച്ചയായ മഴയില്‍ സംസ്ഥാനത്തുടനീളം മേഘവിസ്‌ഫോടനങ്ങള്‍, പെട്ടെന്നുള്ള വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടായിട്ടുണ്ട്. 14 വ്യത്യസ്ത മേഘവിസ്‌ഫോടനങ്ങള്‍ സംസ്ഥാനത്തെ ബാധിച്ചതായും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സാരമായ നാശനഷ്ടമുണ്ടായതായും മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാന അടിയന്തര ഓപ്പറേഷന്‍ സെന്ററിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം 541 കോടി രൂപയുടെ നഷ്ടം ഉണ്ടെന്നാണ് കണക്കാക്കുന്നത്.
Key Words: Heavy Rain, Himachal Pradesh
COMMENTS