തിരുവനന്തപുരം: കേരളത്തില്‍ ഇന്നുമുതല്‍ 5 ദിവസം കനത്ത മഴയ്ക്കു സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഹാരാഷ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്നുമുതല്‍ 5 ദിവസം കനത്ത മഴയ്ക്കു സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മഹാരാഷ്ട്ര തീരം മുതല്‍ ഗോവ വരെ തീരത്തോടുചേര്‍ന്ന് ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാല്‍ കര്‍ണാടക തീരത്ത് 11 വരെ മീന്‍പിടിത്തം വിലക്കിയിട്ടുണ്ട്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനിടയുണ്ട്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 9 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.
Key Words: Kerala Rain alert, Yellow Alert
COMMENTS