Govindachamy, the accused in the rape and murder case of a girl who was pushed off a train, has escaped from jail
കണ്ണൂർ: ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട ശേഷം ബലാൽസംഗം ചെയ്തു കൊന്ന കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി.
കണ്ണൂർ സെൻട്രൽ ജയിലിലെ അതിസുരക്ഷ സെല്ലിൽ നിന്ന് ഇന്ന് വെളുപ്പിനാണ് ഗോവിന്ദച്ചാമി പുറത്ത് കടന്നത്.
ഗോവിന്ദച്ചാമി സെല്ലിൽ ഇല്ലെന്ന വിവരം രാവിലെ 7 മണിയോടെയാണ് അധികൃതർ അറിഞ്ഞത്. വധശിക്ഷ പിന്നീട് ജീവപര്യന്തമായി കുറയ്ക്കപ്പെട്ട ഇയാൾ ഒറ്റയ്ക്ക് ഒരു സെല്ലിലാണ് കഴിഞ്ഞിരുന്നത്.
ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന സെല്ലിന്റെ കമ്പികൾ വളച്ചു മാറ്റിയ നിലയിലാണ് . തുണികൾ കൂട്ടികെട്ടി വടമുണ്ടാക്കി ജയിലിന്റെ മതിലിന് മുകളിലുള്ള കമ്പിവേലിക്ക് പുറത്തേക്ക് എറിഞ്ഞാണ് ഇയാൾ രക്ഷപ്പെട്ടിരിക്കുന്നത്.
പുറത്തു കടക്കാൻ ഗോവിന്ദച്ചാമിക്ക് ജയിലിനകത്തു നിന്നുതന്നെ സഹായം ലഭിച്ചോ എന്നും സംശയമുണ്ട്.
ഒറ്റക്കയ്യനായ ജയിൽ പുള്ളിക്ക് എങ്ങനെ കമ്പി വളച്ചുമാറ്റാൻ കഴിഞ്ഞു എന്നതു സുപ്രധാനമായ ചോദ്യമാണ്.
ഇയാൾക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വെളുപ്പിനാണ് ജയിൽ ചാടിയതെന്നാണ് നിഗമനം. അതിനാൽ ഇയാൾക്ക് രക്ഷപ്പെട്ടു പോകാൻ കഴിയില്ലന്നൊണ് പോലീസ് കരുതുന്നത്.
എന്നാൽ, ഗോവിന്ദച്ചാമിക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെങ്കിൽ അവർ ഇയാളെ രക്ഷപ്പെടുത്തിയിരിക്കാനും സാധ്യതയുണ്ട്.
2012 ൽ കണ്ണൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ മാനഭംഗപ്പെടുത്തിയ ശേഷം പുറത്തേക്ക് തള്ളിയിട്ടു കൊന്ന കേസിൽ ഇയാൾക്ക് തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് സുപ്രീം കോടതി വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.
തുടർന്ന് ജയിലിലെ പത്താം നമ്പർ ബ്ലോക്കിലെ അതിസുരക്ഷ സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്.
Summary: Govindachamy, the accused in the rape and murder case of a girl who was pushed off a train, has escaped from jail.
COMMENTS