Government take action against school
തിരുവനന്തപുരം: തേവലക്കരയില്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ മരിച്ച വിഷയത്തില്‍ സ്‌കൂളിനെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. തേവലക്കര ബോയ്‌സ് ഹൈസ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചുവിട്ട് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
സ്‌കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് കൈമാറിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ പ്രധാന അധ്യാപികയ്‌ക്കെതിരെ മാത്രമായിരുന്നു നടപടി. എന്നാല്‍ സി.പി.എം നിയന്ത്രണത്തിലുള്ള സ്‌കൂള്‍ മാനേജ്‌മെന്റിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുയെന്ന ആരോപണം ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
ഈ മാസം 17 നാണ് സ്‌കൂളിലെ സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റു മരിച്ചത്.
Keywords: Government, Kollam, Student death, V.Sivankutty
COMMENTS