Kottayam medical college tragedy
കോട്ടയം: മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍. കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കാനും ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
ഈ മാസം മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് കോട്ടയം തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദു മരണപ്പെട്ടത്. രോഗിയായ മകള്‍ക്ക് കൂട്ടിരിപ്പിനായി എത്തിയതായിരുന്നു അവര്‍.
അതേസമയം 25 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നതെന്നും അപകടത്തിന് ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കാതെ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ എം.എല്‍.എ പറഞ്ഞു.
കഴിഞ്ഞ ദിവസം ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മന്‍ ചാണ്ടി ട്രസ്റ്റില്‍ നിന്നും ചാണ്ടി ഉമ്മന്‍ 5 ലക്ഷം രൂപ കൈമാറിയിരുന്നു. മാത്രമല്ല ബിന്ദു ജോലി ചെയ്ത കടയുടമ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കുകയും അമ്മയ്ക്ക് ആജീവനാന്തം 5000 രൂപ വീതം നല്‍കുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു.
Keywords: Kottayam medical college, Bindu, Government, 10 lakh, Job
COMMENTS