ചെന്നൈ: തമിഴ്നാട് തിരൂവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു. ചെന്നൈയിൽനിന്ന് ആന്ധ്രയിലേക്ക് പുറപ്പെട്ട ട്രെയിനിനാണ് തീപ്പിടിച്ചത്. രാവിലെ 5...
ചെന്നൈ: തമിഴ്നാട് തിരൂവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു. ചെന്നൈയിൽനിന്ന് ആന്ധ്രയിലേക്ക് പുറപ്പെട്ട ട്രെയിനിനാണ് തീപ്പിടിച്ചത്. രാവിലെ 5.30 ഓടെയായിരുന്നു സംഭവം. ഡീസൽ കയറ്റിവന്ന വാഗണുകളാണ് കത്തിയത്. സംഭവത്തെത്തുടർന്ന് ആരക്കോണത്തിനും ചെന്നൈയ്ക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
ജനവാസമേഖലയ്ക്ക് അടുത്താണ് അപകടം. ഇവിടെ നിന്ന് ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. നിലവിലിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്നാണ് റെയിൽവേ അറിയിക്കുന്നത്. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം.മൂന്ന് വാഗണുകൾ പാളം തെറ്റിയതിന് പിന്നാലെ ഇന്ധന ചോർച്ചയുണ്ടായി ട്രെയിനിന് തീപിടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. റെയിൽവേയും പോലീസും പ്രദേശവാസികളുമടക്കം ഇടപെട്ട് തീയണക്കാനുള്ള ശ്രമം തുടർന്നു. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ഈവഴിയുള്ള എട്ട് ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. അഞ്ച് ട്രെയിനുകൾ വഴിതിരിച്ചു വിട്ടിട്ടുണ്ട്.
Key Words: Goods Train Catches Fire, Tamil Nadu, Thiruvallur; Train Traffic Disrupted
COMMENTS