ന്യൂഡൽഹി: സ്വർണ്ണം കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കന്നട നടി രന്യ റാവുവിന്റെ 34 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സസ്മെന്റ് ഡയറക്ടറേ...
ന്യൂഡൽഹി: സ്വർണ്ണം കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കന്നട നടി രന്യ റാവുവിന്റെ 34 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
വിക്ടോറിയ ലേഔട്ടിലെ റെസിഡൻഷ്യൽ വീട്, ബംഗളൂരുവിലെ അർക്കാവതി ലേഔട്ടിലെ റെസിഡൻഷ്യൽ പ്ലോട്ട്, തുമകൂരുവിലെ വ്യാവസായിക ഭൂമി, ആനേക്കൽ താലൂക്കിലെ കൃഷിഭൂമി എന്നിവയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം താൽക്കാലികമായി കണ്ടുകെട്ടിയത്.
ഈ ആസ്തികൾക്ക് ആകെ 34.12 കോടി രൂപയുടെ ന്യായമായ വിപണി മൂല്യമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയിലെ വലിയ സ്വർണ്ണക്കടത്ത് റാക്കറ്റിനെക്കുറിച്ച് സിബിഐയും ഡിആർഐയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റാവുവിന്റെ കേസ് ഉൾപ്പെടെ ഫെഡറൽ അന്വേഷണ ഏജൻസി പിഎംഎൽഎ കേസ് ഫയൽ ചെയ്തിരുന്നു.
മാർച്ച് മൂന്നിന് ദുബായിൽ നിന്ന് ബംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഹർഷവർധിനി അറസ്റ്റിലായത്.
Key Words: Gold Smuggling Case, ED, Kannada Actress Ranya Rao
COMMENTS