Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില സര്‍വകാല റിക്കോര്‍ഡില്‍. പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായി. പവന് മുക്കാല്‍ ലക്ഷം കടന്നുയെന്നത് വമ്പന്‍ റെക്കോര്‍ഡാണ്.
ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ പോലും 82,000 രൂപയ്ക്ക് മുകളിലായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണവില ഔണ്‍സിന് 3427 ഡോളറിലെത്തി. 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിക്ക് ഒരു കോടിക്ക് മുകളിലായി. 40 ദിവസത്തിനു ശേഷമുള്ള സര്‍വകാല റെക്കോര്‍ഡാണിത്.
Keywords: Gold rate, Increase, Kerala, All time high
COMMENTS