Gold price today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്. പവന് 80 രൂപയുടെയും ഗ്രാമിന് 10 രൂപയുടെയും വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 73,440 രൂപയും ഗ്രാമിന് 9,180 രൂപയുമായി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ്ണ വില വര്‍ദ്ധിക്കുന്നത്.
വെള്ളിയാഴ്ച 400 രൂപ ഉയര്‍ന്ന് 73,000 പിന്നിടുകയായിരുന്നു. ശനിയാഴ്ച 160 രൂപയുടെയും വര്‍ദ്ധനവുണ്ടായി. 18 കാരറ്റ് സ്വര്‍ണ്ണവിലയിലും നേരിയ വര്‍ദ്ധനവുണ്ടായി. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 7,530 രൂപയായി. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല.
Keywords: Kerala, Gold price, Today, Increase
COMMENTS