ആലപ്പുഴ : വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം ആലപ്പുഴ ബീച്ചിനു സമീപത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലെ പ്രത്യേക വേദിയിലെത്തിച്ച് പൊതുദര്‍ശനം തുടരുന്...
ആലപ്പുഴ : വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം ആലപ്പുഴ ബീച്ചിനു സമീപത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലെ പ്രത്യേക വേദിയിലെത്തിച്ച് പൊതുദര്‍ശനം തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് പൊതുദര്‍ശനം നടക്കുന്നത്. പതിനായിരങ്ങളാണ് പ്രിയ സഖാവിനെ അവസാനമായി കാണാനും അന്തിമാഭിവാദ്യമര്‍പ്പിക്കാനും ഗ്രൗണ്ടിലെത്തിയിട്ടുള്ളത്. ജനനായകന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കനത്ത മഴ വകവയ്ക്കാതെ എത്തിയവരുടെ നിര നീളുകയാണ്.
ഇവിടുത്തെ ജനത്തിരക്കിനനുസരിച്ച് സംസ്‌കാരച്ചടങ്ങിന്റെ സമയക്രമത്തില്‍ മാറ്റം വന്നേക്കാമെന്നു നേതാക്കള്‍ സൂചിപ്പിക്കുന്നു. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദര്‍ശനത്തിന് വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.
COMMENTS