Notice against Nivin Pauli and Abrid Shine
കോട്ടയം: സാമ്പത്തിക നഷ്ടം വരുത്തിയെന്ന കേസില്‍ നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരെ നോട്ടീസ് അയച്ച് പൊലീസ്. ചോദ്യംചെയ്യലിന് ഹാജരാകാനാണ് ഇരുവര്‍ക്കും തലയോലപ്പറമ്പ് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.
1.9 കോടി രൂപ നഷ്ടം വരുത്തിയെന്ന സിനിമാ നിര്‍മ്മാതാവ് പി.എസ് ഷംനാസ് വൈക്കം ജുഡീഷ്യല്‍ കോടതിയില്‍ നല്‍കിയ പരാതിയിലാണ് നോട്ടീസ്.
ആക്ഷന്‍ ഹീറോ ബിജു 2 ന്റെ വിദേശ വിതരണാവകാശം നിര്‍മ്മാതാവായ തന്റെ അറിവില്ലാതെ വിദേശ കമ്പനിക്ക് നല്‍കിയതിലൂടെ തനിക്ക് സാമ്പത്തിക നഷ്ടം വരുത്തിയെന്നാണ് ഷംനാസിന്റെ പരാതി.
Keywords: Financial fraud case, Nivin Pauli, Abrid Shine, Police, Notice
COMMENTS