കോട്ടയം: കോട്ടയം - കുമരകം റോഡിലേക്ക് ശക്തമായ കാറ്റിനെ തുടര്‍ന്ന് കൂറ്റന്‍ മരം കടപുഴകി. വീണു. ഇത് മൂലം ഗതാഗതം തടസ്സപ്പെട്ടു. കുമരകം ചൂള പുത്ത...
കോട്ടയം: കോട്ടയം - കുമരകം റോഡിലേക്ക് ശക്തമായ കാറ്റിനെ തുടര്‍ന്ന് കൂറ്റന്‍ മരം കടപുഴകി. വീണു. ഇത് മൂലം ഗതാഗതം തടസ്സപ്പെട്ടു. കുമരകം ചൂള പുത്തന്‍ റോഡിന് സമീപമാണ് തണല്‍മരം കടപുഴകിയത്.
വൈദ്യുതി ബന്ധവും ഇതേ തുടര്‍ന്ന് തടസ്സപ്പെട്ടു. അയ്മനം സെക്ഷന്‍ പരിധിയിലുള്ള ഈ പ്രദേശത്തെ പ്രധാന ഇലക്ട്രിക് ലൈന്‍ പൊട്ടിയാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുന്നത്. അപകടസമയം വാഹനങ്ങള്‍ കടന്നു പോകാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
കുമരകം പോലീസും, ഫയര്‍ഫോഴ്‌സ് അധികൃതരും എത്തി മരം വെട്ടി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. ഗതാഗതം തടസ്സപ്പെട്ടതോടെ കോട്ടയത്തു നിന്നും വരുന്ന വാഹനങ്ങള്‍ പുത്തന്‍ റോഡ് മഞ്ചിറ വഴി പോലീസിന്റെ നേതൃത്വത്തില്‍ തിരിച്ചുവിട്ടു.
Key Words: Kumarakom Road, Kottayam Disrupts Traffic
COMMENTS