കോഴിക്കോട് : വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ക്ക് സൂംബ പരിശീലനം നല്‍കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് ഫേസ് ...
കോഴിക്കോട് : വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ക്ക് സൂംബ പരിശീലനം നല്‍കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ട അധ്യാപകന് കാരണം കാണിക്കല്‍ നോട്ടീസ്.
വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ്, എടത്തനാട്ടുകര ടി എ എം യു പി സ്‌കൂളിലെ അധ്യാപകനായ ടി കെ അഷ്റഫിനോട് മാനേജ്‌മെന്റ് വിശദീകരണം തേടിയത്. 3 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇക്കാര്യം കാണിച്ച് മാനേജ്‌മെ്‌നറ് പ്രതിനിധി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്ക് കത്ത് നല്‍കി. ഈ കത്ത് ഉപജില്ല വിദ്യാഭ്യസ ഓഫീസര്‍ ഡിഡിഇയ്ക്ക് കൈമാറും. വിശദീകരണം കേട്ട ശേഷം നടപടിയെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
COMMENTS