ന്യൂഡൽഹി: തെലുങ്കാനയിലെ പാസമൈലാരത്ത് മരുന്നു നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. കഴിഞ്ഞ തിങ്കളാഴ്ച്‌ചയുണ്ടായ സ്ഫോടനത്...
ന്യൂഡൽഹി: തെലുങ്കാനയിലെ പാസമൈലാരത്ത് മരുന്നു നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. കഴിഞ്ഞ തിങ്കളാഴ്ച്‌ചയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി മരണത്തിനു കീഴടങ്ങിയതോടെയാണിത്.ഇയാൾക്ക് എഴുപതുശതമാനം പൊള്ളലേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സ യിലിരിക്കേയാണു മരണം.
19 പേർ ഇപ്പോഴും ചികിത്സയിലാണെന്ന് സംഗറെഡ്ഡി ജില്ലാ ഭരണ കൂടം അറിയിച്ചു. സ്ഫോടനത്തെത്തുടർന്ന് കാണാതായ ഒന്‌പതുപേർക്കായി അന്വേഷണം തുടരുകയാണ്. കൊല്ലപ്പെട്ടവരെ തിരിച്ചറിയുന്നതിനും മൃതദേഹം ബന്ധുക്കൾക്കു കൈമാറുന്നതിനുമുള്ള നടപടികൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
സിഗാച്ചി ഫാർമ കമ്പനിയിലെ റിയാക്ട്‌ടറിൽ കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ ഒമ്പതരയോടെയാണ് സ്ഫോടനമുണ്ടായ ത്. അപകടസമയത്ത് ഫാക്‌ടറിയിൽ 150 ജീവനക്കാരുണ്ടായിരുന്നു.
Key Words: Explosion, Pharmaceutical Factory Telangana, Death Toll Rises
COMMENTS