കൊച്ചി : താരസംഘടന അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ മത്സര ചിത്രം നാളെ. നാമ നിർദേശ പത്രിക പിൻവലിക്കാനുള്ള സമയം നാളെ വൈകിട്ട് മൂന...
കൊച്ചി : താരസംഘടന അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ മത്സര ചിത്രം നാളെ. നാമ നിർദേശ പത്രിക പിൻവലിക്കാനുള്ള സമയം നാളെ വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കും. നാല് മണിക്ക് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. പ്രസിഡൻ്റ് സ്ഥാനത്തേക്ക് ശ്വേത മേനോനാണ് മുൻതൂക്കം. ദേവൻ, അനൂപ് ചന്ദ്രൻ എന്നിവരാണ് മത്സരിക്കുന്ന മറ്റ് രണ്ട് പേർ.
പത്രിക നൽകിയെങ്കിലും ജഗദീഷും, ജയൻ ചേർത്തലയും രവീന്ദ്രനും പിൻമാറിയതായാണ് വിവരം. ആരോപണ വിധേയനായ ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് കൂടുതൽ താരങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും മത്സര തീരുമാനത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ് ബാബുരാജ്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
Key Words: Election, AMMA, Nomination
COMMENTS