ന്യൂഡൽഹി : 38 വയസുകാരി കൊനേരു ഹംപിയെ പരാജയപ്പെടുത്തി 19 ൻ്റെ ചോരത്തിളപ്പുമായി പോരാടിയ ദിവ്യ ദേശ്മുഖിന് വനിത ലോകകപ്പ് ചെസ് കിരീടം ഇന്നു നടന്ന...
ന്യൂഡൽഹി : 38 വയസുകാരി കൊനേരു ഹംപിയെ പരാജയപ്പെടുത്തി 19 ൻ്റെ ചോരത്തിളപ്പുമായി പോരാടിയ ദിവ്യ ദേശ്മുഖിന് വനിത ലോകകപ്പ് ചെസ് കിരീടം
ഇന്നു നടന്ന ടൈ ബ്രേക്കറിലാണ് സ്വന്തം നാട്ടുകാരിയെ പരാജയപ്പെടുത്തി ദിവ്യ വനിതാ ലോകകപ്പ് ചെസ് കിരീടം നേടിയ ആദ്യ ഇന്ത്യക്കാരിയായി മാറിയത്. ഇതോടെ ദിവ്യക്ക് ഗ്രാൻ്റ് മാസ്റ്റർ പദവിയും ലഭിച്ചു. ഗ്രാൻഡ്മാസ്റ്റർ പട്ടം നേടുന്ന നാലാമത്തെ ഇന്ത്യൻ വനിതയായി ദിവ്യ ദേശ്മുഖ് മാറി.
ജോർജിയയിലെ ബറ്റുമിയിൽ നടന്ന FIDE വനിതാ ലോകകപ്പിന്റെ ഫൈനലിൽ സഹ ഇന്ത്യൻ താരം കൊനേരു ഹംപിയെ പരാജയപ്പെടുത്തിയതിന് ശേഷമാണ് 19 കാരിയായ ദിവ്യ കിരീടം ഉറപ്പിച്ചത്. ഹംപി, ആർ. വൈശാലി, ഹരിക ദ്രോണവല്ലി എന്നിവരെ പിന്തുടർന്ന് അഭിമാനകരമായ ഗ്രാൻഡ്മാസ്റ്റർ പട്ടം ദിവ്യ ദേശ്മുഖ് നേടി.
Key Words: Divya Deshmukh, Chess
COMMENTS