ന്യൂഡൽഹി: ലക്ഷദ്വീപ് സ്വദേശിയായ സംവിധായിക ആയിഷ സുല്‍ത്താന വിവാഹിതയായി. ഡല്‍ഹി ഗുരുഗ്രാമില്‍ ആർ.കെ.സൈനിയുടെയും ശിഖ സൈനിയുടെയും മകൻ ഹർഷിത്ത് സ...
ന്യൂഡൽഹി: ലക്ഷദ്വീപ് സ്വദേശിയായ സംവിധായിക ആയിഷ സുല്‍ത്താന വിവാഹിതയായി. ഡല്‍ഹി ഗുരുഗ്രാമില്‍ ആർ.കെ.സൈനിയുടെയും ശിഖ സൈനിയുടെയും മകൻ ഹർഷിത്ത് സൈനിയാണ് വരൻ. ഡല്‍ഹി ഡെപ്യൂട്ടി കളക്ടറാണ് ഹർഷിത്ത്. ജൂണ്‍ 20ന് ഡല്‍ഹിയിലായിരുന്നു വിവാഹം രജിസ്റ്റർ ചെയ്തത്.
ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇരുവരും. വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയ വിവാഹമായിരുന്നു. ലക്ഷദ്വീപില്‍ അന്ത്രോത്ത്, അഗത്തി, കല്പേനി എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി കളക്ടറായിരുന്ന ഹർഷിത്തിനെ രണ്ടുവർഷം മുമ്പാണ് ആയിഷ പരിചയപ്പെട്ടത്. വെറ്ററിനറി വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കുഞ്ഞിക്കോയയുടെയും ഹൗവ്വയുടെയും മകളാണ് ആയിഷ. ഡിസംബറില്‍ ലക്ഷദ്വീപിലോ കൊച്ചിയിലോ വച്ച് വിവാഹസത്കാരം നടത്തും.
ഫ്ലഷ് ആണ് ഐഷയുടെ ആദ്യ ചിത്രം. ലാൽ ജോസ് തുടങ്ങി നിരവധി സംവിധായകരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചലച്ചിത്രത്തിന്റെ സഹ സംവിധായികയാണ്. ചാനല്‍ചർച്ചയില്‍ ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പട്ടേലിനെ ജൈവായുധം എന്ന് വിശേഷിപ്പിച്ചെന്ന് ആരോപിച്ച് ഐഷയ്ക്കെതിരെ കവരത്തി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. പിന്നീട് കുറ്റവിമുക്തയായി.
Key Words: Director Ayesha Sultana, Delhi Deputy Collector
COMMENTS