ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ രാജിക്ക് പിന്നില്‍ ആരോഗ്യപരമായ കാരണങ്ങള്‍ മാത്രമല്ലെന്ന് റിപ്പോര്‍ട്ട്. ഹൈക്കോടതി ജസ്റ്റിസ് യശ...
ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ രാജിക്ക് പിന്നില്‍ ആരോഗ്യപരമായ കാരണങ്ങള്‍ മാത്രമല്ലെന്ന് റിപ്പോര്‍ട്ട്. ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്ന് പണക്കെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍, പ്രതിപക്ഷ എംപിമാര്‍ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന ധന്‍കറിന്റെ ആഹ്വാനം കേന്ദ്ര സര്‍ക്കാരിന് ഇഷ്ടമാകാത്തത് രാജിയിലേക്ക് നയിച്ച രാഷ്ട്രീയ കാരണങ്ങളാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ജഗദീപ് ധന്‍കറിന്റെ രാജിക്ക് പിന്നാലെ അടുത്ത ഉപരാഷ്ട്രപതി ആരാകുമെന്ന ചര്‍ച്ചകള്‍ സജീവം. രാംനാഥ് താക്കൂര്‍, രാജ്നാഥ് സിംഗ്, ആരിഫ് മുഹമ്മദ് ഖാന്‍ അടക്കം നിരവധി പേരുകള്‍ ചര്‍ച്ചയിലുണ്ട്. പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങള്‍ ചേര്‍ന്നാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കേണ്ടത്. ഇപ്പോഴത്തെ അംഗബലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ജയം ഉറപ്പാണ്.
Key Words: Jagdeep Dhankar, Vice President
COMMENTS