പത്തനംതിട്ട: ആചാരപരമായും ചരിത്രപരമായും ഏറെ പ്രത്യേകതയുള്ള ആറന്മുള വള്ളസദ്യ കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സ...
പത്തനംതിട്ട: ആചാരപരമായും ചരിത്രപരമായും ഏറെ പ്രത്യേകതയുള്ള ആറന്മുള വള്ളസദ്യ കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ആറന്മുള ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ തയ്യാറാക്കിയ പ്രത്യേക കൗണ്ടറിൽ നേരിട്ട് എത്തിയോ, ഫോൺ വഴിയോ വള്ളസദ്യ യ്ക്കുള്ള കൂപ്പണുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. വള്ള സദ്യ കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് ഏറെ സഹായകരമാകുന്ന തീരുമാനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് കൈ കൊണ്ടിരിക്കുന്നത്.
നിലവിൽ ഞായറാഴ്ച ദിവസത്തെ വള്ള സദ്യയാണ് മുൻകൂട്ടി ബുക്ക് ചെയ്തു കഴിക്കാൻ സാധിക്കുക. ഒരാൾക്ക് 250 രൂപയാണ് വള്ളസദ്യ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായുള്ള നിരക്ക്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫോൺ നമ്പർ:
9188911536.
Key Words: Aranmula Vallasadya
COMMENTS