ധരംശാല: തന്റെ പിന്‍ഗാമിയെ പ്രഖ്യാപിക്കുന്നത് തന്റെ മരണശേഷമേ ഉണ്ടാകൂവെന്ന് ടിബറ്റന്‍ ബുദ്ധമത നേതാവ് ദലൈലാമ. തന്റെ 90-ാം ജന്മദിനാഘോഷത്തില്‍ പി...
ധരംശാല: തന്റെ പിന്‍ഗാമിയെ പ്രഖ്യാപിക്കുന്നത് തന്റെ മരണശേഷമേ ഉണ്ടാകൂവെന്ന് ടിബറ്റന്‍ ബുദ്ധമത നേതാവ് ദലൈലാമ. തന്റെ 90-ാം ജന്മദിനാഘോഷത്തില്‍ പിന്‍ഗാമിയെ പ്രഖ്യാപിക്കുമെന്നായിരുന്നു ദലൈലാമ അറിയിച്ചിരുന്നത്. ഇത് പ്രതീക്ഷിച്ച് ധരംശാലയിലെ മക്ലിയോഡ്ഗഞ്ചില്‍ പതിനായിരങ്ങളാണ് എത്തിയിരുന്നത്.
ഈ മാസം ആറിനാണ് അദ്ദേഹത്തിന്റെ ജന്മദിനം. ജന്മദിനത്തിനോട് മുന്നോടിയായുള്ള പരിപാടികള്‍ക്ക് തുടക്കമായിട്ടുണ്ട്. ദലൈലാമമാരെ അവതാര പുരുഷന്‍മാരായാണ് അനുയായികള്‍ കണക്കാക്കുന്നത്.
താനായിരിക്കും അവസാന ലാമയെന്ന് മുമ്പ് ദലൈലാമ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇദ്ദേഹം മനസുമാറ്റുകയും പുതിയ ലാമയെ പ്രഖ്യാപിക്കുമെന്ന് സൂചന നല്‍കുകയും ചെയ്തിരുന്നു.
പുതിയ ലാമയെ തങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് ടിബറ്റ് കയ്യടക്കിയ ചൈനയുടെ നിലപാട്. അത് അംഗീകരിക്കില്ലെന്ന് ദലൈലാമ വ്യക്മാക്കിയിട്ടുണ്ട്.
'സ്വതന്ത്രമായ ദേശത്തു' നിന്നാകും പുതിയ ലാമ എന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പുതിയ ദലൈലാമയെ നിശ്ചയിക്കാനും അവരോധിക്കാനും ഒരു നടപടിക്രമം ആവശ്യമാണെന്നും അതേക്കുറിച്ചായിരിക്കും ഇനി ചര്‍ച്ചകളെന്നും അദ്ദേഹം വ്യക്തമാക്കി.
1935 ല്‍ ടിബറ്റിലെ ലാമോ ധൊന്‍ദപ് ഗ്രാമത്തില്‍ ജനിച്ച ദലൈലാമയുടെ പൂര്‍വാശ്രമത്തിലെ പേര് ടെന്‍സിന്‍ ഗ്യാറ്റ്‌സോ എന്നാണ്. ടിബറ്റന്‍ ബുദ്ധിസത്തിന്റെ പരമോന്നത നേതാവും ടിബറ്റിന്റെ അധികാരിയുമാണ് ദലൈലാമ. എന്നാല്‍, 2011 ല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രവാസസര്‍ക്കാരിന് ഭരണച്ചുമതല കൈമാറി അദ്ദേഹം കീഴ്വഴക്കം ലംഘിച്ചിരുന്നു. 1959 ല്‍ ടിബറ്റില്‍നിന്ന് അഭയം നേടി ഇന്ത്യയിലെത്തി ധരംശാല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹം. 1989 ല്‍ സമാധാനത്തിനുള്ള നൊബേല് ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
Key Words: Dalai Lama, Dharamsala
COMMENTS