തിരുവനന്തപുരം : കേരള എന്‍ജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷാ (കീം) ഫലം റദ്ദാക്കിയ വിഷയത്തില്‍ കോടതിവിധി ലഭിച്ചതിനുശേഷം മന്ത്രിസഭയില്‍ ആലോചിച്ച...
തിരുവനന്തപുരം : കേരള എന്‍ജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷാ (കീം) ഫലം റദ്ദാക്കിയ വിഷയത്തില്‍ കോടതിവിധി ലഭിച്ചതിനുശേഷം മന്ത്രിസഭയില്‍ ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.
അതിന് ശേഷം അപ്പീല്‍ പോകുന്നതില്‍ തീരുമാനം എടുക്കും എന്നും മന്ത്രി പറഞ്ഞു. സ്റ്റ്‌റ്റേറ്റ് സിലബസിലെ കുട്ടികളെ കൂടി പരിഗണിച്ചാണ് ഇത്തരത്തില്‍ എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാകുന്ന രീതിയില്‍ ഒരു ഫോര്‍മുല തയ്യാറാക്കിയത്. എല്ലാ കുട്ടികള്‍ക്കും നീതി ലഭ്യമാക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാരിന് വേറെ നിക്ഷിപ്ത താല്‍പര്യങ്ങളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.
ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. പരീക്ഷയുടെ പ്രോസ്‌പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റീസ് ഡി കെ സിങ്ങിന്റേതാണ് ഉത്തരവ്.
എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണയ രീതി സി ബി എസ് ഇ സിലബസ് വിദാര്‍ഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയിലാണ് വിധി വന്നിരിക്കുന്നത്. പ്രവേശന നടപടി തുടങ്ങാന്‍ ഇരിക്കെയാണ് ഇത്തരത്തിലൊരു തിരിച്ചടി. സി ബി എസ് ഇ സിലബസില്‍ പ്ലസ്ടു വിജയിച്ച വിദ്യാര്‍ഥിനി ഹന ഫാത്തിമയാണ് ഹര്‍ജി നല്‍കിയത്.
മാര്‍ക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യംമൂലം സി ബി എസ് ഇ വിദ്യാര്‍ഥികള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന് ഹര്‍ജിയില്‍ പറയുന്നു. പരീക്ഷാ പ്രോസ്‌പെക്ടസിലെ നിര്‍ദേശത്തിനുവിരുദ്ധമാണ് പുതിയ സമവാക്യമെന്നും ചൂണ്ടിക്കാട്ടി.
Key Words: High Court, KEEM Results, Minister R Bindu
COMMENTS