തിരുവനന്തപുരം : കോണ്‍ഗ്രസിനുള്ള തര്‍ക്കങ്ങളിലും പ്രവര്‍ത്തന രീതികളിലും ആശങ്കപ്പെട്ട് പാര്‍ട്ടി പ്രാദേശിക നേതാവുമായുള്ള പാലോട് രവിയുടെ ഫോണ്...
തിരുവനന്തപുരം : കോണ്‍ഗ്രസിനുള്ള തര്‍ക്കങ്ങളിലും പ്രവര്‍ത്തന രീതികളിലും ആശങ്കപ്പെട്ട് പാര്‍ട്ടി പ്രാദേശിക നേതാവുമായുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പുറത്ത് . വാര്‍ഡിലെ എല്ലാ വീടുകളിലും ബന്ധം ഉണ്ടാകണം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഒരു നോട്ടീസും അടിച്ച് വീട്ടില്‍ ചെന്നാല്‍ ഒരാളും വോട്ട് ചെയ്യില്ല.
ഇപ്പോഴേ ഒരോ വീട്ടിലും ചെന്ന് പരാതികള്‍ കേട്ട് പരിഹാരവും ചങ്ങാത്തവും ഉണ്ടാക്കണമെന്നും പാലോട് രവി നിര്‍ദേശിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ ചൂണ്ടിക്കാട്ടി പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടാവുമെന്ന് പറഞ്ഞത്. മുസ്‌ലിം വിഭാഗത്തിലുള്ളവര്‍ സിപിഎമ്മിലേക്കും മറ്റു പാര്‍ട്ടികളിലേക്കും ചേക്കേറും.
മറ്റുചിലര്‍ ബിജെപിയിലേക്കും പോകും. ഇങ്ങനെ പോയാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും കഴിയുമ്പോൾ കോണ്‍ഗ്രസ് എടുക്കാ ചരക്കാകുമെന്നും അദ്ദേഹം പറഞ്ഞു.
Key Words: Congress, Palode Ravi
COMMENTS